ശാസ്താംകോട്ട ∙ ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനു യുവാവിന്റെ ക്രൂരമർദനം.
സഹയാത്രികർ തടഞ്ഞു വച്ചെങ്കിലും ഇയാൾ പുറത്തേക്കു ചാടി കടന്നുകളഞ്ഞു. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടിൽ നാസർ (49) ആണ് ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കംപാർട്മെന്റിൽ മർദനത്തിനിരയായത്.
രാവിലെ 10ന് കരുനാഗപ്പള്ളി സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. ശുചിമുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിലിനു കുറുകെ നിന്ന യുവാവിനോട് വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാൾ മാറിയില്ല.
ഭിന്നശേഷിക്കാരുടെ കംപാർട്മെന്റിൽ എന്തിനാണു കയറിയതെന്നു ചോദിച്ചതോടെ യുവാവ് പ്രകോപിതനായി. അസഭ്യം പറഞ്ഞ ശേഷം നാസറിനെ ക്രൂരമായി മർദിച്ചു.
നാസറിന്റെ മുഖത്ത് പരുക്കേറ്റു.
ഭിന്നശേഷിക്കാരായ മറ്റു യാത്രക്കാർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾ ചേർന്ന് യുവാവിനെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചെങ്കിലും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ അടുത്തപ്പോൾ ഇയാൾ പ്ലാറ്റ്ഫോമിലേക്കു ചാടി.
വീണെങ്കിലും യുവാവ് ഓടി മറഞ്ഞു. മൂക്കിൽ നിന്നു ചോര വാർന്ന നിലയിൽ ശാസ്താംകോട്ടയിൽ ഇറങ്ങിയ നാസർ സ്റ്റേഷൻ മാസ്റ്ററോടു വിവരങ്ങൾ പറഞ്ഞ ശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആർപിഎഫ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയ നാസർ, ഷൊർണൂരിലുള്ള മരുമകളുടെ വീട്ടിലേക്കു ട്രെയിനിൽ പോയ ശേഷം തിരികെ വരികയായിരുന്നു.
20നും 30നും ഇടയിൽ പ്രായമുള്ള യുവാവാണ് തന്നെ ആക്രമിച്ചതെന്ന് നാസർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

