പാലോട് ∙ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പുകമ്പി പൊട്ടി വൈദ്യുതലൈനിനു മുകളിലൂടെ തോട്ടിലേക്കു വീണതിനെ തുടർന്ന്, മീൻ പിടിക്കാനിറങ്ങിയ യുവാവ് ഷോക്കേറ്റു മരിച്ചു. രക്ഷിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ചിലർക്ക് ചെറിയ രീതിയിൽ ഷേക്കേറ്റതിനെ തുടർന്ന് അവർ കരയ്ക്കു കയറിയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
പാലോട് വടക്കേവിള ഷൈജു ഭവനിൽ ഷൈജു(39) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പ്ലാവറ ഓച്ചിറ ട്രേഡേഴ്സ് കെട്ടിടത്തിനു പിന്നിലുള്ള തോട്ടിലാണ് സംഭവം. തെങ്ങ് വീഴാതിരിക്കാൻ കെട്ടിയ കമ്പി ദ്രവിച്ചു പൊട്ടി ലൈനിനു മുകളിലൂടെ തോട്ടിലേക്കു വീണതാണ് അപകടകാരണം. ഇന്നലെ ഉച്ചയോടെ പൊട്ടിയതാണെന്നു കരുതുന്നു.
കയറ്റിറക്കു തൊഴിലാളിയായ ഷൈജു കൂട്ടുകാരുമൊത്ത് മീൻ പിടിക്കാനാണ് തോട്ടിൽ ഇറങ്ങിയത്.
ഷൈജുവിനെ കാണാഞ്ഞതിനെ തുടർന്ന് ഇവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ദീപ്തിയാണ് ഭാര്യ. മക്കൾ: ദീപക്, ദീപിക.
അനാസ്ഥ ആരുടേത്?
പാലോട് ∙ തോട്ടിൽനിന്ന് ഷോക്കേറ്റു ചുമട്ടുതൊഴിലാളി ഷൈജു മരിച്ചതിന്റെ ഉത്തരവാദി ആര്, അനാസ്ഥ ആരുടേത് എന്നീ ചോദ്യങ്ങൾ ഉയരുന്നു.
വൈദ്യുതലൈനിനു മുകളിലൂടെ ഇത്തരത്തിൽ കമ്പി കെട്ടാൻ പാടില്ലെന്നാണ് ചട്ടം. ഏറെ നാളായി കെട്ടിയിരുന്ന കമ്പിയാണ് പൊട്ടി വീണത്.
അതേസമയം, ഇക്കാര്യം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ലെന്ന ചോദ്യവും ഉയരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

