കൊല്ലം∙ കൊല്ലത്ത് ആദ്യമായി എത്തിയ ഉപരാഷ്ട്രപതിക്കു നാടിന്റെ ഹൃദ്യമായ സ്വീകരണം. ഇന്നലെ ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ ഇറങ്ങിയപ്പോഴും വൈകിട്ടു മടങ്ങുമ്പോഴും ഉപരാഷ്ട്രപതിയെ കാണാനും അഭിവാദ്യം ചെയ്യാനും നൂറുകണക്കിനു പേർ തിങ്ങിക്കൂടി.ഉച്ചയ്ക്ക് 2.30ന് ആണ് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനുമായി വായു സേനയുടെ പ്രത്യേക ഹെലികോപ്റ്റർ ആശ്രാമത്തെത്തിയത്.
എം.മുകേഷ് എംഎൽഎ, മേയർ ഹണി ബഞ്ചമിൻ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവർ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി. അകമ്പടിയായി വന്ന ഹെലികോപ്റ്ററിനു പിന്നാലെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളും ഒടുവിലായി ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററും ഹെലിപാഡിൽ ഇറങ്ങി.
ഉപരാഷ്ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും ഉണ്ടായിരുന്നു.
ഉച്ച മുതൽ ആശ്രാമം ഹെലിപാഡിന് സമീപം റോഡരികിൽ കുട്ടികൾ ഉൾപ്പെടെ നാട്ടുകാർ എത്തിയിരുന്നു. ഹെലാപാഡിന് ചുറ്റും ഷീറ്റ് വച്ച് കെട്ടിയ താൽക്കാലിക വേലികൾ സ്ഥാപിച്ചിരുന്നു.
ആശ്രാമം മൈതാനത്തോടു ചേർന്നും പൊതുജനങ്ങൾക്കു കർശന നിയന്ത്രണമായിരുന്നു. റോഡിന് മറുവശത്താണ് നാട്ടുകാർ ഉപരാഷ്ട്രപതിയെ കാണാൻ നിലയുറപ്പിച്ചത്.
ഹെലികോപ്റ്ററുകൾ എത്തിയതോടെ ജനങ്ങൾ താൽക്കാലിക വേലിക്കു സമീപം എത്തി മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ പകർത്തി. പിന്നീട് പ്രത്യേകം വാഹനത്തിൽ രാഷ്ട്രപതിയും ഗവർണറും വൻ സുരക്ഷാ അകമ്പടിയോടെ മുനീശ്വരൻ കോവിൽ റോഡിന് മുന്നിലൂടെ ചിന്നക്കടയിൽ എത്തി ഫ്ലൈ ഒാവർ വഴിയാണ് ഫാത്തിമ കോളജിലേക്കു പോയത്.
അവിടെ ചടങ്ങിൽ പങ്കെടുത്ത ഉപരാഷ്ട്രപതി കൊല്ലത്തെ തേവള്ളിയിലെ സ്വകാര്യ ഹോട്ടലിൽ വിശ്രമത്തിനു ശേഷം വൈകിട്ട് 5ന് തിരികെ ആശ്രാമം ഹെലിപാഡിൽ എത്തി തിരുവനന്തപുരത്തേക്കു മടങ്ങി.
എം.മുകേഷ് എംഎൽഎ, മേയർ ഹണി ബഞ്ചമിൻ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവർ ഉപരാഷ്ട്രപതിയെ യാത്ര അയയ്ക്കാൻ എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

