തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 2 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി കെ.എൻ.ബാലഗോപാൽ, എംപിമാരായ സുരേഷ് ഗോപി, ജോൺ ബ്രിട്ടാസ്, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, എഡിജിപി എച്ച്.വെങ്കിടേഷ്, പൊതുഭരണ സെക്രട്ടറി കെ.ബിജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഹെലികോപ്റ്റർ മാർഗം കൊല്ലത്തേക്കു പോയ അദ്ദേഹം ഫാത്തിമാ മാതാ നാഷനൽ കോളജിന്റെ 75–ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം തിരുവനന്തപുരത്തേക്കു മടങ്ങി.
ഇന്നലെ രാജ്ഭവനിലാണ് ഉപരാഷ്ട്രപതി തങ്ങിയത്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രദർശനം ഇന്നു രാവിലെ 10.30ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. വ്യവസായ അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനു കൈമാറിയ സാങ്കേതികവിദ്യകൾ, ബയോമെഡിക്കൽ ടെക്നോളജി വിഭാഗങ്ങൾ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾ, ശ്രീചിത്രയിലെ ടൈമെഡ് ഇൻക്യുബേഷൻ സെന്ററിൽ വികസിപ്പിച്ചെടുത്ത ബയോമെഡിക്കൽ ഉപകരണങ്ങൾ, സ്റ്റാർട്ടപ് സംരംഭങ്ങൾ മുതലായവ പ്രദർശനത്തിലുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

