ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ ദാരുണ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഷിജിൻ പോൾ (27) ആണ് മരിച്ചത്.
ദുബായിലെ ‘ദി കാർ സൂപ്പർ സ്റ്റോർ’ എന്ന സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്.
ദുബായ് ശൈഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടവിവരം അറിഞ്ഞയുടൻ തന്നെ ദുബായ് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലുള്ള രക്ഷാസേന സ്ഥലത്തെത്തുകയും, പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
സംഭവത്തിൽ ദുബായ് അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

