ചാത്തന്നൂർ∙ ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ച നേതാവിനുള്ള ചാത്തന്നൂരിന്റെ സമ്മാനമാണ് ബി.ബി. ഗോപകുമാറിന്റെ മിന്നും ജയം.
ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റും എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ഗോപകുമാർ, ഒ. രാജഗോപാലിന്റെ പിൻഗാമിയായി നിയമസഭയിലേക്ക്.
ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു ഗോപകുമാർ.
നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ മുന്നാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്ത് എത്തി.
2016ൽ ജി.എസ്. ജയലാലിനോട് 34,407 വോട്ടിനാണ് പരാജയപ്പെട്ടതെങ്കിൽ 2021ൽ ഭൂരിപക്ഷം 17,206 ആയി കുറയ്ക്കാൻ കഴിഞ്ഞു.
ബിരുദാനന്തര ബിരുദവും ബിഎഡുമുണ്ട്. ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂൾ മുൻ പ്രധാനാധ്യാപകനാണ്.
ഭാര്യ: സീജ. മക്കൾ: ഡോ.
ഗൗതം കൃഷ്ണ, ഗൗരി നന്ദൻ.
ചുവന്നു തുടുത്ത ചാത്തന്നൂർ; 3 തവണ വലത്തേക്ക് ചാഞ്ഞു
എന്നും ചുവന്നു തുടുത്ത മണ്ഡലം, എങ്കിലും 3 തവണ വലത്തേക്കു ചാഞ്ഞു. ചാത്തന്നൂർ തിരുവനന്തപുരം ജില്ലാ അതിർത്തിയോട് സ്ഥിതി െചയ്യുന്ന നിയമസഭ മണ്ഡലം രൂപീകൃതമായത് 1965ൽ.
ആദ്യ വിജയി സ്വതന്ത്രനായ തങ്കപ്പൻ പിള്ള. 1967 മുതൽ 1987 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയം സിപിഐയ്ക്കൊപ്പം.
1991ൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പത്മരാജൻ വിജയിച്ചു.
1996ൽ സിപിഐയെ വിജയിപ്പിച്ച മണ്ഡലം 2001ൽ വീണ്ടും കൂറുമാറി – കോൺഗ്രസ് നേതാവ് ജി. പ്രതാപ വർമ തമ്പനായിരുന്നു വിജയം.
പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിനൊപ്പം. സി.വി.പത്മരാജന് പുറമേ പി.രവീന്ദ്രൻ, ജെ.
ചിത്തരഞ്ജൻ ഉൾപ്പെടെയുള്ള പ്രമുഖർ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് കേരള നിയമസഭയിൽ എത്തി.
2001ൽ കോൺഗ്രസിലെ ജി. പ്രതാപ വർമ തമ്പാൻ സിപിഐയുടെ എൻ.
അനിരുദ്ധനെ പരാജയപ്പെടുത്തി. തമ്പാന് 53,304 വോട്ടുകളും എൻ.അനിരുദ്ധനു 52,757 വോട്ടു ലഭിച്ചു – ഭൂരിപക്ഷം 547 വോട്ട്.
2006ൽ തമ്പാനെ പരാജയപ്പെടുത്തി എൻ. അനിരുദ്ധൻ പകരം വീട്ടി, അനിരുദ്ധൻ– 59379, പ്രതാപ വർമ തമ്പാൻ – 36,199, ഭൂരിപക്ഷം 23,180.
2011ൽ ജി.എസ്.ജയലാൽ ആദ്യമായി മത്സര രംഗത്ത് എത്തുന്നത്. കോൺഗ്രസിലെ ബിന്ദു കൃഷ്ണയെയാണ് ആദ്യം പരാജയപ്പെടുത്തിയത്.
ജി.എസ്.ജയലാൽ–60187, ബിന്ദു കൃഷ്ണ 47598, ഭൂരിപക്ഷം 12589. 2006ലെ തിരഞ്ഞെടുപ്പിനെക്കാൾ കോൺഗ്രസ് നില മെച്ചപ്പെടുത്തിയെങ്കിലും വിജയം അകലെയായിരുന്നു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ജയലാൽ വിജയയാത്ര തുടർന്നു.
എന്നാൽ, 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപിയിലെ ബി.ബി.
ഗോപകുമാർ രണ്ടാമത് എത്തി. യുഡിഎഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരൻ മൂന്നാമതും.
2021ൽ ജി.എസ്.ജയലാൽ മൂന്നാം തവണയും വിജയിച്ചു. അപ്പോഴും ബിജെപിയിലെ ബി.ബി.ഗോപകുമാർ രണ്ടാം സ്ഥാനം നിലനിർത്തി, ഭൂരിപക്ഷം – 17206.
ബിജെപി വോട്ടു നില വർധിക്കുകയും ചെയ്തു. മുൻ എംപി പീതാംബരക്കുറുപ്പായിരുന്നു 2021ൽ കോൺഗ്രസ് സ്ഥാനാർഥി വോട്ടു നില വർധിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

