കൊല്ലം∙ ജില്ലാതല പട്ടയമേളയിൽ 98 പേർക്ക് പട്ടയം കൈമാറി. മന്ത്രി കെ.
രാജൻ സംസ്ഥാന-ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു. നാല് വർഷത്തിനിടെ 2,33,947 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയെന്ന് മന്ത്രി പറഞ്ഞു.
പട്ടയ മിഷൻ, പട്ടയ അസംബ്ലി, പട്ടയ ഡാഷ്ബോർഡ് എന്നിവയിലൂടെ നിയമക്കുരുക്കിൽ അകപ്പെട്ട ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമായി.
കോവളത്ത് കടൽപുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞിരുന്ന 504 പേർക്ക് പട്ടയം നൽകി.
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ ലക്ഷ്യം നേടാൻ രാജ്യത്താദ്യമായി ഡിജിറ്റൽ ഭൂമി സർവേ നടപ്പാക്കി. ഡിജിറ്റൽ സർവേയിലൂടെ ക്രയവിക്രയ നടപടികൾ സുതാര്യമായി.
സംസ്ഥാന രൂപീകരണത്തിന്റെ 75 -ാം വാർഷികത്തിൽ തർക്ക രഹിത ഭൂമി ഇടപാടുകൾ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല പട്ടയമേളയിൽ മന്ത്രി ജെ.ചിഞ്ചുറാണി ജില്ലയിലെ 98 പേർക്ക് പട്ടയം വിതരണം ചെയ്തു. എംഎൽഎമാരുടെ നേതൃത്വത്തിൽ നടന്ന പട്ടയ അസംബ്ലികളിൽ 37 ഭൂമി തർക്ക വിഷയങ്ങൾ കണ്ടെത്തി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി മന്ത്രിസഭാ അംഗീകാരത്തോടെ തീർപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
നാലു വർഷത്തിനിടെ ജില്ലയിൽ 2500 പട്ടയങ്ങളും തീരദേശത്ത് 500 പട്ടയങ്ങളും നൽകിയതായി ചിഞ്ചുറാണി പറഞ്ഞു.
എം.മുകേഷ് എംഎൽഎ അധ്യക്ഷനായി. കലക്ടർ എൻ ദേവിദാസ്, ഡപ്യൂട്ടി കലക്ടർമാരായ ആർ.
ബീനാറാണി, എഫ്. റോയ്കുമാർ, അനിൽ ഫിലിപ്പ്, സുരേഷ് ബാബു, രാഗേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

