കൊല്ലം ∙ ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിൽ 2, 3 തീയതികളിൽ വാഹന പാർക്കിങ് നിരോധിക്കുമെന്നു പൊലീസ് അറിയിച്ചു.
ഈ റോഡിന്റെ ഇരു വശങ്ങളിലുമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ 2നു മുൻപായി നീക്കണമെന്നും അല്ലാത്തവ ട്രാഫിക് പൊലീസ് നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
75ന്റെ നിറവിൽ എത്തിനിൽക്കുന്ന
ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് 3ന് 3നു 2.50ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ എത്തുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർ പ്രസംഗിക്കും.
ബിഷപ് പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, മേയർ ഹണി ബെഞ്ചമിൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവർ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

