ഉരുവച്ചാൽ ∙ വായനശാലാ സെക്രട്ടറിയുടെ മകന്റെ വിവാഹത്തിന് വീട്ടിൽ സാംസ്കാരിക സമ്മേളനവും വായനക്കളരി ഉദ്ഘാടനവും നടത്തി മാതൃകയായി. കരേറ്റ മഹാത്മാ വായനശാല സെക്രട്ടറി കെ.പി.ചന്ദ്രന്റെ മകൻ ആദർശിന്റെ വിവാഹത്തിന്റെ തലേദിവസമാണ് വായനശാലയുടെ അവധിക്കാല വായനക്കളരിയുടെ ഉദ്ഘാടനം നടത്തിയത്.
ഉദ്ഘാടനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ നിർവഹിച്ചു. നേതൃസമിതി കൺവീനർ രവീന്ദ്രൻ പഴശ്ശി, ഹരീന്ദ്രൻ, നഗരസഭാ കൗൺസിലർ കെ.കെ.അഭിമന്യു, സി.ബാലകൃഷ്ണൻ, പി.അജേഷ്, പി.ജ്യോതി എന്നിവർ പ്രസംഗിച്ചു.
ദശാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന കരേറ്റ മഹാത്മാ വായനശാല നഗരസഭയിലെ ആദ്യകാല ഗ്രന്ഥാലയങ്ങളിൽ ഒന്നാണ്.
ബാലവേദി, യുവജന വേദി, വയോജന വേദി തുടങ്ങിയവ പരിപാടികൾ സജീവമായി ഇവിടെ നടത്തുന്നുണ്ട്. വിവാഹത്തോടനുബന്ധിച്ചു നാടിന്റെ വായന പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു നൽകാനാണ് കെ.പി.ചന്ദ്രനും കുടുംബവും അവസരം ഒരുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

