സ്ട്രീമിംഗ് രംഗത്ത് പുതിയ മാറ്റങ്ങളുമായി പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് റോക്കു. ഉപയോക്താക്കൾക്ക് പരീക്ഷണാത്മക ഫീച്ചറുകൾ നേരത്തെ തന്നെ അനുഭവിച്ചറിയാൻ സഹായിക്കുന്ന റോക്കു ലാബ്സ് (Roku Labs) കമ്പനി അവതരിപ്പിച്ചു.
വികസിത ഘട്ടത്തിലുള്ള ആപ്പുകളും പുതിയ അനുഭവങ്ങളും പരിശോധിക്കാനും, അഭിപ്രായങ്ങൾ പങ്കുവെക്കാനും, അടുത്തതായി എന്ത് നിർമ്മിക്കണമെന്ന് നേരിട്ട് തീരുമാനിക്കാനും ഇത് ഉപയോക്താക്കൾക്ക് അവസരം നൽകുന്നു. എഞ്ചിനീയർമാരും കാഴ്ചക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കാൻ റോക്കു ലാബ്സിന് കഴിയുമെന്ന് അഡ്വാൻസ്ഡ് ഡെവലപ്മെന്റ് സീനിയർ വൈസ് പ്രസിഡന്റ് ബ്രയാൻ പിങ്കർട്ടൺ (Brian Pinkerton) വ്യക്തമാക്കി.
“റോക്കു ലാബ്സ് എഞ്ചിനീയർമാരും ഞങ്ങളുടെ കാഴ്ചക്കാരും തമ്മിലുള്ള അന്തരം നികത്തുന്നത് തുടരുന്നു, ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തത്സമയം അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും പരിശോധിക്കാനും രൂപപ്പെടുത്താനുമുള്ള അവസരം നൽകുന്നു,” അദ്ദേഹം പറഞ്ഞു. പ്ലാറ്റ്ഫോമിൽ വരുന്ന ഓരോ ഫീച്ചറും യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ടെന്നും സ്ട്രീമിംഗിനോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നുണ്ടെന്നും ഇത് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് റോക്കു ലാബ്സ് ലഭ്യമായിതുടങ്ങിയിരിക്കുന്നത്. റോക്കു ഹോംസ്ക്രീനിൽ ഒരു പ്രത്യേക ടൈലായാണ് ഇത് കാണാൻ സാധിക്കുക.
റോക്കു ലാബ്സിലെ പുതിയ ഫീച്ചറുകൾ നിലവിൽ നാല് പുതിയ ഫീച്ചറുകളാണ് റോക്കു ലാബ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം ടിവി സ്ക്രീനുകളിൽ ദിവസേനയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
കാഴ്ചക്കാർക്ക് തങ്ങളുടെ നിക്ഷേപങ്ങൾ നിരീക്ഷിക്കാൻ സഹായിക്കുന്ന റോക്കു സ്റ്റോക്സ് (Roku Stocks), കാലാവസ്ഥ വിവരങ്ങൾ നൽകുന്ന റോക്കു വെതർ (Roku Weather) എന്നിവയാണ് അവ. മറ്റ് രണ്ടെണ്ണം ഡിസൈൻ കേന്ദ്രീകരിച്ചുള്ളവയാണ്.
ഉപയോക്താക്കൾക്ക് സ്വന്തമായി ആർട്ട് വർക്കുകളും ചിത്രങ്ങളും നിർമ്മിച്ച് ടിവി സ്ക്രീനിൽ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ബാക്ക്ഡ്രോപ്സ് സ്റ്റുഡിയോ (Backdrops Studio) ആണ് ആദ്യത്തേത്. ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള ശരിയായ സ്ക്രീൻസേവർ കണ്ടെത്താൻ സഹായിക്കുന്ന റോക്കു ഇമ്മേഴ്സ് (Roku Immerse) ആണ് മറ്റൊന്ന്.
സ്ട്രീമിംഗ് സബ്സ്ക്രിപ്ഷനുകളിൽ ഇളവുകൾ സ്ക്രീൻസേവറുകൾക്ക് പുറമേ, സ്ട്രീമിംഗ് സേവനങ്ങളിൽ ഉപയോക്താക്കൾക്ക് പണം ലാഭിക്കാനുള്ള വഴികളും കമ്പനി കണ്ടെത്തിയിട്ടുണ്ട്. യു.എസിലും മെക്സിക്കോയിലും പുതിയ സബ്സ്ക്രിപ്ഷൻ ബണ്ടിലുകളാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകം സബ്സ്ക്രൈബ് ചെയ്യുന്നതിനേക്കാൾ 30 ശതമാനം വരെ ലാഭകരമാണ് ഓരോ ബണ്ടിലുമെന്നും റോക്കു അറിയിച്ചു. റോക്കു ടിവികളിലോ ഡിവൈസുകളിലോ സബ്സ്ക്രിപ്ഷൻസ് വിഭാഗം വഴിയോ അല്ലെങ്കിൽ therokuchannel.com സന്ദർശിച്ചോ ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
പ്രീമിയം, ലേൺ & ഡിസ്കവർ, ഇൻഡി & ഫാൻ ഫേവറിറ്റ്സ്, ഹോൾസം പിക്ക്സ്, ഇന്റർനാഷണൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി ബണ്ടിലുകളാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. മെക്സിക്കോയിലെ ഉപയോക്താക്കൾക്കായി പ്രത്യേക ബണ്ടിലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

