ബത്തേരി ∙ മറ്റൊരു വാഹനത്തിനു സൈഡ് നൽകുമ്പോൾ കെഎസ്ആർടിസി ബസ് വൈദ്യുതക്കാലിൽ ഉരഞ്ഞു യുവാവിന്റെ കൈ അറ്റ സംഭവത്തിൽ 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അമ്പലവയൽ മാളിക കുന്നത്തൊടി മുഹമ്മദ് അസ്ലമിന് (19) കെഎസ്ആർടിസിയാണു നഷ്ടപരിഹാരം നൽകേണ്ടത്.
2023 ജനുവരി 17ന് താളൂർ– ബത്തേരി റൂട്ടിൽ മംഗലംകാപ്പിലായിരുന്നു അപകടം. ബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിൽ ഫാർമസി കോഴ്സിനു പഠിക്കുകയായിരുന്ന അസ്ലം ബസിന്റെ ഇടതുഭാഗത്തെ സീറ്റിലിരുന്ന് ബത്തേരിയിലേക്കു പോകുകയായിരുന്നു.
മറ്റൊരു വണ്ടിക്ക് കെഎസ്ആർടിസി സൈഡ് നൽകിയപ്പോൾ തെന്നിനീങ്ങി വൈദ്യുതക്കാലിൽ ഉരയുകയും യുവാവിന്റെ കൈ മുട്ടിനു മുകളിൽവച്ച് അറ്റുപോവുകയുമായിരുന്നു.
അപകടം നടന്ന ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാനായില്ല. തുടർന്ന് ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആർ.
ബാലകൃഷ്ണൻ മുഖേന വയനാട് എംഎസിടിയിൽ നൽകിയ ഹർജിയിലാണ് ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണന്റെ വിധി. 1,40,34,550 രൂപയും 8 ശതമാനം പലിശയും നൽകണമെന്നാണു വിധിയിലുള്ളത്.
പലിശയടക്കം നഷ്ടപരിഹാരത്തുക ഒന്നരക്കോടിയിൽ അധികം വരും. അപകടത്തിൽ പെട്ട
ബസിന് വാണിജ്യ ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് തുക മുഴുവൻ കെഎസ്ആർടിസി നൽകേണ്ടി വരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

