കൊളക്കാട് ∙ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയ ബന്ധുക്കളാണു ഗീതമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലിൽ നിർമിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനങ്ങൾക്കായി പിതാവ് തങ്കച്ചൻ പുറത്തായിരുന്നു. തങ്കച്ചൻ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണു സൂചന.
ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തങ്കച്ചന്റെ വൃദ്ധയായ മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നു.
തൊണ്ണൂറ് വയസ്സ് പ്രായമുള്ള ഏലിക്കുട്ടിയെ അവരുടെ മുറിയിൽ പൂട്ടിയിട്ട ശേഷമാണു ഗീതമ്മയുമായി വഴക്കുണ്ടാക്കിയത്. സംഭവമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി.
പൊലീസ് സ്റ്റേഷനിലെത്തിയത് കത്തിയുമായി
ഗീതമ്മയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയുമായാണ് ക്രിസ്റ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ ശാന്തനായാണ് ക്രിസ്റ്റി പെരുമാറിയത്.
ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സംസാരം.
ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്നു.
എന്നാൽ അവിടെ നിന്ന് മടങ്ങിവന്ന ശേഷം വീണ്ടും പലയിടങ്ങളിൽ ചുറ്റിനടന്നതായാണ് നാട്ടുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

