കരിവെള്ളൂർ ∙ കൂട്ടിലെ പക്ഷികൾ കുറഞ്ഞു വരുന്നതു ശ്രദ്ധിച്ചിരുന്നെങ്കിലും അതിനുപിന്നിൽ ഇങ്ങനെയൊരു വില്ലനുണ്ടാകുമെന്ന് വീട്ടുകാർ കരുതിയിരുന്നില്ല. ഇന്നലെയാണ് 7 പക്ഷികളെ അകത്താക്കിയ ആ വില്ലനെ വീട്ടുകാർ കണ്ടെത്തിയത്; ഒരു മൂർഖൻ.
പലിയേരികൊവ്വലിലെ കെ.വി.പ്രസാദിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽനിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ വെള്ളം മാറ്റാൻ കൂട്ടിലേക്കു ചെന്നപ്പോഴാണു പാമ്പ് കിടക്കുന്നതു കണ്ടത്.
9 ലൗ ബേഡ്സ് ഉണ്ടായിരുന്ന കൂട്ടിൽ ഇനിയുള്ളത് രണ്ടെണ്ണം മാത്രം.
കൂട് തുറക്കുന്ന ശബ്ദം കേട്ടതോടെ കൂട്ടിനകത്തെ മൺചട്ടിയിലേക്കുക്കു പാമ്പ് കയറി. കാഞ്ഞങ്ങാട് വനംവകുപ്പ് അധികൃതരെ അറിയിക്കുകയും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയായി പക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും കൂടിനകത്ത് സ്ഥാപിച്ച ചട്ടികളിൽ അവ ഉണ്ടാകുമെന്നായിരുന്നു വീട്ടുകാരുടെ ധാരണ. ഇന്നലെ പാമ്പിനെ കണ്ടതിനാൽ 2 പക്ഷികളെ രക്ഷിക്കാനായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

