തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും മന്ത്രിമാരുടെ വാഹനവ്യൂഹങ്ങൾക്ക് നേരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി രംഗത്ത്. ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ ചില സംഘടനകൾ തങ്ങൾക്കെതിരെ തിരിയുന്നതിന്റെ യുക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പിന് വേണ്ടിയാണ് ഈ സമരങ്ങൾ നടത്തുന്നതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. മന്ത്രിമാരുടെ വാഹനം തടഞ്ഞതുകൊണ്ട് മാത്രം തങ്ങളുടെ സമരവീര്യം ചോർന്നുപോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾ നൂറുശതമാനവും ജനാധിപത്യപരമാണെന്നും, ഇത്തരം പ്രക്ഷോഭങ്ങളെ ആര് വഴിതിരിച്ചുവിടാൻ ശ്രമിച്ചാലും മുന്നോട്ട് തന്നെ പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

