അരവഞ്ചാൽ ∙ പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതിയിൽ 3.68 കോടി രൂപ ചെലവഴിച്ച് ടാറിങ് നടത്തിയ അരവഞ്ചാൽ, കാഞ്ഞിരപ്പൊയിൽ, കോട്ടോൽ, ഉദയംകുന്ന്, ചട്ട്യോൾ റോഡിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമീണജനതയുടെ ഗതാഗത പ്രശ്നം പരിഹരിക്കാനാണ് റോഡ് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് പണി പർത്തീകരിച്ചത്.
ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ജനങ്ങളുടെ പ്രതീക്ഷയായിരുന്നു.
റോഡ് നാടിനു സമർപ്പക്കുമ്പോൾ കെഎസ്ആർടിസി ബസ് വരുമെന്ന നാട്ടുകാരുടെ ആഗ്രഹം നടപ്പായില്ല. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ എംഎൽഎയും മറ്റ് ജനപ്രതിനിധികളും താൽപര്യമെടുത്താൽ സാധിക്കുന്ന കാര്യമാണ്. നൂറുകണക്കിന് വിദ്യാർഥികളും കൃഷിക്കാരും വാഹന സൗകര്യമില്ലാതെ വലയുന്ന നിലയിലാണ്.
പ്രസിദ്ധമായ മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം, എരമം കടയക്കര മഖാം, തവിടിശ്ശേരിക്കാവ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പെരിങ്ങോം സിആർപിഎഫ് ക്യാംപ് എന്നിവിടങ്ങളിലെത്താൻ റോഡ് ഉപകരിക്കും.
കോളജ്, ഐടിഐ, കേന്ദ്രീയ വിദ്യാലയം, ചീമേനി തുറന്നജയിൽ, മലയോര മേഖലയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും എളുപ്പ മാർഗമാണീ റോഡ്.
പയ്യന്നൂരിൽ നിന്നും അരവഞ്ചാൽ, കാഞ്ഞിരപ്പൊയിൽ, ഉദയംകുന്ന് വഴി മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി അനുവദിക്കണമെന്ന് ജനശ്രീ സുസ്ഥിരമിഷൻ പെരിങ്ങോം മണ്ഡലം സഭ ആർടിഒയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

