ആഭരണപ്രിയർക്ക് ആശ്വാസവുമായി റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി സ്വർണവില. കേരളത്തിൽ ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 10,575 രൂപയും പവന് 240 രൂപ താഴ്ന്ന് 84,600 രൂപയുമായി.
പവൻവില ചരിത്രത്തിൽ ആദ്യമായി 83,000വും 84,000വും ഭേദിച്ചതും ഇന്നലെയായിരുന്നു.
രാജ്യാന്തരവില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്നു വില താഴ്ന്നത്.
ഇന്നലെ ഔൺസിന് 3,790 ഡോളർ എന്ന റെക്കോർഡ് തൊട്ട വില, ഇപ്പോഴുള്ളത് 3,766 ഡോളറിൽ.
അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന ട്രെൻഡ് ദീർഘകാലത്തേക്ക് തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പലിശയിറക്കം അധികനാൾ നീളില്ലെന്ന് പവൽ വ്യക്തമാക്കിയതോടെ ഡോളറും ബോണ്ടും കരുത്താർജ്ജിക്കുകയും സ്വർണത്തിൽ ലാഭമെടുപ്പ് തകൃതിയാവുകയുമായിരുന്നു.
കേരളത്തിൽ ഇന്ന്
ഗ്രാമിന് 25 രൂപ താഴ്ന്ന് 8,765 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 147 രൂപ.
മറ്റൊരു വിഭാഗം വ്യാപാരികൾ വെള്ളിക്ക് ഈടാക്കുന്നത് 144 രൂപയാണ്; 18 കാരറ്റ് സ്വർണത്തിന് 8,700 രൂപയും.
അതേസമയം
, യുഎസിന്റെ പലിശനയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കരുതൽ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്ന കേന്ദ്രബാങ്കുകളുടെ നിലപാട്, ഇന്ത്യയിൽ നവരാത്രി-ദീപാവലി ഉത്സവകാലം പ്രമാണിച്ച് പ്രതീക്ഷിക്കുന്ന വൻ ആഭരണ ഡിമാൻഡ് എന്നിവ സ്വർണവില വൈകാതെ വീണ്ടും കൂടാനിടയാക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട്, നിലവിൽ കുറഞ്ഞവില പ്രയോജനപ്പെടുത്തി മുൻകൂർ ബുക്കിങ് നടത്താനാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
മുൻകൂർ ബുക്ക് ചെയ്ത് ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യം ജ്വല്ലറികൾ നൽകുന്നുണ്ട്.
വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ 5% മുതൽ തുക മുൻകൂർ അടച്ച് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം.
ബുക്ക് ചെയ്തശേഷം പിന്നീട് വില കൂടിയാലും ഉപഭോക്താവിനെ ബാധിക്കില്ല. എന്നാൽ, ബുക്ക് ചെയ്തശേഷം വില കുറഞ്ഞാൽ, കുറഞ്ഞവിലയ്ക്ക് സ്വർണം നേടാനും കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

