കണ്ണൂർ ജില്ലയിലെ ചൊക്ലിയിൽ നിന്നും പതിനേഴുകാരനായ ശിവസൂര്യയെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് ഈ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി രംഗത്തെത്തി പരാതി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യയെ വീട
Sില് നിന്നും കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിലാണ് കുട്ടി വീടുവിട്ടിറങ്ങിയത് എന്നാണ് വിവരം.
കാശിയിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവെച്ച ശേഷമാണ് കുട്ടി ഇറങ്ങിപ്പോയത്. സംഭവത്തിന് പിന്നാലെ 49 ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമായിട്ടില്ല.
കേരളത്തിനകത്തും പുറത്തുമായി വ്യാപകമായ തിരച്ചിലാണ് ഇതുവരെ നടത്തിയിട്ടുള്ളത്. തലശേരി എഎസ്പി ഡോ.
എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലുള്ള എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ചൊക്ലി എസ്ഐ ആര് രാഗേഷിനാണ് അന്വേഷണത്തിന്റെ ചുമതല. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധു ബബിജയുടെ പ്രതികരണം ഇങ്ങനെ: “ഒരു സിസിടിവിയില്‍ പോലും ഇല്ലെന്ന് പറയുന്നു, അങ്ങനെ ആണെങ്കില്‍ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു.
എല്ലാ സിസിടിവികളും ഒന്നുകൂടി പരിശോധിക്കണം. കാശിക്ക് പോകുമെന്ന് എഴുതിയത് ആരുടെയെങ്കിലും പ്രേരണയിലാകാം.
അവന് അങ്ങനെ അമ്പലങ്ങളിലൊന്നും പോകാറില്ല. വിളിച്ചാല്‍ തന്നെ വരാറില്ല.
ഭക്തന് ഒന്നുമല്ല. അങ്ങനെ ആരോടും അവന് സംസാരിക്കാറില്ല.
അധികം സുഹൃത്തുക്കളുമില്ല. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു.
വളരെ ബുദ്ധിശാലിയായ കുട്ടിയാണ്. നിങ്ങളെയെല്ലാം പഠിപ്പിച്ച് ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍ തനിക്ക് കാശിക്ക് പോകാമെന്ന് കുട്ടിയുടെ അച്ഛന് വീട്ടില്‍ നിന്ന് സ്വാഭാവികമായി സംസാരിച്ചിരുന്നു.
അത് അവന് ഈ രീതിയില്‍ ഫോക്കസ് ചെയ്യുമെന്ന് ഞങ്ങളും അറിഞ്ഞില്ല.” തുടര്‍ അന്വേഷണങ്ങളുടെ ഭാഗമായി ശിവസൂര്യയെ തേടി പോലീസിന്റെ പ്രത്യേക സംഘം വാരണാസിയിലേക്ക് പോയിരുന്നുവെങ്കിലും ഒരു ഫലവുമുണ്ടായില്ല. മലയാളി അസോസിയേഷന് പ്രവര്‍ത്തകരുടെ സഹായത്തോടെ ഒരാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ സംഘം മടങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

