ഇരിട്ടി ∙ ഒരു പകലും രാത്രിയും നാടിനെ മുൾമുനയിൽ നിർത്തിയ ഒറ്റയാൻ ആവതെല്ലാം തല്ലി തകർത്ത് ഇന്നലെ പുലർച്ചെ അടുത്ത ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങി. അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ്, കൂമൻതോട്, വാണിയപ്പാറ, വലിയപറമ്പുംകരി, കരിക്കോട്ടക്കരി മേഖലകളിൽ ഓടിനടന്ന് നാശം വിതച്ച ഒറ്റയാനാണ്, ഇന്നലെ പുലർച്ചെ ആറളം ഫാം പുനരധിവാസ കേന്ദ്രത്തിലേക്ക് നീങ്ങിയത്.
ഞായറാഴ്ച പകൽ ഒറ്റയാനെ തുരത്തുന്നതിനുള്ള വനപാലകരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആറളം ഫാം 3ാം ബ്ലോക്കിലേക്ക് നീങ്ങിയ ആനയെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.
മേഖലയിൽ കനത്ത നാശം വിതച്ച ഒറ്റയാൻ നിരവധി കാർഷിക വിളകളും വീടുകളോടു ചേർന്നുള്ള 2 ഷെഡുകളും ഒരു റബർ പുരയും നശിപ്പിച്ചിരുന്നു.
ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ സെഷൻ ഫോറസ്റ്റർമാരായ സി.സുനിൽകുമാർ, സി.കെ മനോജ്, പ്രമോദ്, ആർആർടി ഫോറസ്റ്റർ രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ തുരത്താൻ ശ്രമിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

