ബസ് യാത്രകളിലെ യാത്രാവേളകളിൽ ഉണ്ടാകുന്ന തലകറക്കത്തിന് ശാശ്വത പരിഹാരവുമായി ഗൂഗിളിന്റെ പുതിയ ഫീച്ചർ എത്തുന്നു. സർവകലാശാലയിലേക്കുള്ള 45 മിനിറ്റ് നീളുന്ന ബസ് യാത്രകളിൽ ഫോൺ ഉപയോഗിക്കുന്നത് മൂലം കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ യാത്രാനുഭവങ്ങൾ മാറ്റിമറിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.
കണ്ണുകളും ആന്തരിക കർണ്ണവും തമ്മിലുള്ള പൊരുത്തക്കേടാണ് വാഹനയാത്രകളിലെ തലകറക്കത്തിന് പ്രധാന കാരണം. ഫോണിൽ നോക്കുമ്പോൾ ശരീരം അനങ്ങുന്നില്ലെന്ന് കണ്ണുകൾ വിശ്വസിക്കുമ്പോൾ, വാഹനത്തിന്റെ ചലനം ആന്തരിക കർണ്ണം തിരിച്ചറിയുന്നു.
ഈ ആശയക്കുഴപ്പമാണ് യാത്രക്കാരിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായാണ് ആൻഡ്രോയിഡ് 17 പുതിയ മോഷൻ അസിസ്റ്റ് (Motion Assist) ഫീച്ചർ അവതരിപ്പിച്ചത്.
സ്ക്രീനിന്റെ അരികുകളിലായി തത്സമയം ചലിക്കുന്ന ചെറിയ കുമിളകളാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഫോണിലെ ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.
ബസ് തിരിയുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ വേഗത കൂട്ടമ്പോഴോ ഈ കുമിളകളും അതിനനുസരിച്ച് ചലിക്കും. ഇത് വാഹനത്തിന്റെ യഥാർത്ഥ ചലനത്തെ പ്രതിഫലിപ്പിക്കുകയും, കണ്ണിന്റെ കാഴ്ചയും ആന്തരിക കർണ്ണത്തിന്റെ അനുഭവും തമ്മിലുള്ള പൊരുത്തക്കേട് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Settings > Google > All services > Personal & device safety > Motion Assist എന്ന വഴിയിലൂടെയോ അല്ലെങ്കിൽ സെർച്ച് ബാറിൽ “motion assist” എന്ന് ടൈപ്പ് ചെയ്തോ ഈ ഫീച്ചർ എളുപ്പത്തിൽ കണ്ടെത്താം. ഉപയോക്താക്കളുടെ സൗകര്യാർത്ഥം കുമിളകളുടെ നിറം, വലിപ്പം, ആകൃതി എന്നിവ മാറ്റാനുള്ള ക്രമീകരണങ്ങളും ഇതിലുണ്ട്.
ആപ്പിളിന്റെ വെഹിക്കിൾ മോഷൻ ക്യൂസിനോട് സാദൃശ്യമുള്ളതാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം. ആദ്യം ഗൂഗിളിന്റെ പിക്സൽ (Pixel) ഫോണുകളിലാണ് ഈ ഫീച്ചർ ലഭ്യമായതെങ്കിലും, ഇപ്പോൾ ആൻഡ്രോയിഡ് 17 പ്രവർത്തിക്കുന്ന മറ്റ് ഡിവൈസുകളിലേക്കും ഇത് വ്യാപിപ്പിച്ചു വരുന്നു.
ഈ പുതിയ സാങ്കേതികവിദ്യ യാത്രാവേളകളിലെ മടുപ്പ് ഒഴിവാക്കി ഫോൺ ഉപയോഗം കൂടുതൽ പ്രയോജനപ്രദമാക്കാൻ സഹായിക്കുന്നുണ്ടെന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

