കാസർകോട് ∙ നഗരസഭാ ചെയർപഴ്സൻ സ്ഥാനാർഥിയായി തുരുത്തി വാർഡ് അംഗം ഷാഹിന സലീമിന്റെ പേര് മുസ്ലിം ലീഗ് മുനിസിപ്പൽ പാർലമെന്ററി ബോർഡ് യോഗം ഏകകണ്ഠമായി അംഗീകരിച്ചു. വൈസ് ചെയർമാൻ സ്ഥാനാർഥിയെക്കുറിച്ച് തർക്കം ഉള്ളതിനാൽ മേൽ കമ്മിറ്റിക്കു വീട്ടു. വൈസ് ചെയർമാൻ സ്ഥാനാർഥികളായി പള്ളിക്കാൽ വാർഡ് അംഗം കെ.എം.ഹനീഫ്, ബെദിര വാർഡ് അംഗം ഹമീദ് ബെദിര എന്നിവരുടെ പേരുകളാണ് പാർലമെന്ററി ബോർഡിനു മുന്നിൽ വന്നത്.
ഇരുപക്ഷവും ഇതിൽ ഉറച്ചു നിൽക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് നിയോജക മണ്ഡലം പാർലമെന്ററി ബോർഡിലേക്ക് വിട്ടത്.
നിയോജകമണ്ഡലം പാർലമെന്ററി ബോർഡ് യോഗം ചർച്ച ചെയ്ത്. ജില്ലാ പാർലമെന്ററി ബോർഡിനു ശുപാർശ നൽകും.
ജില്ലാ പാർലമെന്ററി ബോർഡ് യോഗത്തിൽ ആണ് പ്രഖ്യാപനം ഉണ്ടാകുക.
മുനിസിപ്പൽ മുസ്ലിംലീഗ് പാർലമെന്ററി ബോർഡ് യോഗത്തിൽ ചെയർമാൻ കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹമീദ് ബെദിര, ബോർഡ് അംഗങ്ങളായ ഹാഷിം കടവത്ത്, ടി.ഇ.മുക്താർ, അബ്ദുല്ലക്കുഞ്ഞി മൊഗ്രാൽ, സാഹിറ മജീദ് എന്നിവർ ചർച്ച നടത്തി.
2015 ൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നു നിയുക്ത ചെയർപഴ്സൻ സ്ഥാനാർഥി ഷാഹിന സലീം (40).
വനിതാ ലീഗ് ജില്ലാ സെക്രട്ടറി, കുടുംബശ്രീ തൊഴിലുറപ്പ് ഫെഡറേഷൻ ( എസ്ടിയു ) ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. 2010 ൽ ചെങ്കള പഞ്ചായത്ത് അംഗം, 2012 ൽ ചെങ്കള പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ, 2020 ൽ ജില്ലാ പഞ്ചായത്തിൽ എടനീർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

