തലശ്ശേരി∙ രാജ്യാന്തര ചലച്ചിത്രമേളയിൽ എം.ടി. വാസുദേവൻ നായർക്ക് ആദരമർപ്പിച്ചു സംഘടിപ്പിച്ച ‘കാലം–മായാചിത്രങ്ങൾ’ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ മലയാള ചെറുകഥയുടെ കുലപതി ടി.പത്മനാഭൻ എത്തിയത് മേളയുടെ രണ്ടാംദിനത്തെ ആവേശഭരിതമാക്കി. ‘എംടിയെ തെറിപറയുന്ന വ്യക്തിയാണെന്നു ഞാനെന്നു പലരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നു’ പറഞ്ഞു തുടങ്ങിയ പത്മനാഭന്റെ വാക്കുകൾ സാകൂതം സദസ്സ് ശ്രവിച്ചു.
‘അവർക്ക് തെറിയെന്ന വാക്കിന്റെ അർഥം അറിയില്ല. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല.
അവർ നാക്ക് കള്ളം പറയാൻ ഉപയോഗിക്കുന്നു.
ഞാൻ കള്ളം പറയില്ല. പാലക്കാട് വിക്ടോറിയ കോളജിൽ വാസു പഠിക്കുന്ന കാലം തൊട്ട് എനിക്കറിയാം.
ഒരു ചടങ്ങിനു അവിടെ പോയപ്പോൾ വാസുവിന്റെ ഹോസ്റ്റലിലാണു ഞാൻ താമസിച്ചത്. ഒരു കട്ടിലിൽ ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
ഞാൻ അവിടെനിന്ന് യാത്ര തിരിച്ചപ്പോൾ റെയിൽവേ സ്റ്റേഷൻ വരെ വാസു വന്നു. ഈ സുഖകരമായ ഓർമകളൊക്കെ ഞാൻ പങ്കിട്ടുണ്ട്.’’ 97ാം വയസ്സിലും കഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ ലോകമാണ് എന്റേതെങ്കിൽ എം.ടി.വാസുദേവൻ നായരുടെ സാഹിത്യജീവിതം കഥ, നോവൽ, നാടകം, തിരക്കഥാരചന തുടങ്ങി സംവിധാനം വരെ എത്തി നിൽക്കുന്ന, അനുദിനം വളർന്നു കൊണ്ടിരുന്നതായിരുന്നു.
എംടിയുടെ ഒട്ടുമിക്ക നോവലുകളും ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹം രചന നിർവഹിച്ച സിനിമകളും കണ്ടിട്ടുണ്ട്’ ആദ്യകാല സിനിമയായ നിർമാല്യത്തിൽ അതിശക്തമായ രംഗങ്ങൾ എംടി ആവിഷ്കരിച്ചിട്ടുണ്ട്.
ദശകങ്ങൾക്കു മുൻപ് അത്തരം ഒരു സിനിമ എടുത്തത് ഇന്ന് ചിന്തിക്കാൻ കൂടി സാധിക്കില്ല, ഈ കാലഘട്ടത്തിൽ സിനിമകൾ നിർമിക്കുന്നതിന് മുൻപു തന്നെ സെൻസർ ബോർഡിന് നൽകേണ്ട
സ്ഥിതിയാണ്.എന്തു പേരിടണമെന്നും ഭക്ഷണം, വസ്ത്രം തുടങ്ങി ഒരുപാട് കടമ്പകൾ കടന്നിട്ടാണ് സിനിമ രൂപപ്പെടുന്നതെന്നും പറഞ്ഞു. താൻ കഥയിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും താൻ അതിൽ സംതൃപ്തനാണെന്നും ടി.പത്മനാഭൻ പറഞ്ഞു.
റബ്കോ ചെയർമാൻ കാരായി രാജൻ അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ.
ഷംസീർ മുഖ്യാതിഥിയായിരുന്നു.
ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ, പ്രദർശനത്തിന്റെ ക്യുറേറ്റർ ആർ. ഗോപാലകൃഷ്ണൻ, ലിബർട്ടി ബഷീർ, ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട്, സജീവ് മാറോളി, അനീഷ് പാതിരിയാട് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഗാസയിൽ പിടയുന്ന കുരുന്നുകൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി. ഗാസയിലെ കുഞ്ഞുങ്ങളെക്കുറിച്ചു ടി.പത്മനാഭൻ എഴുതിയ ചെറുകഥ‘ ഗാസയിലെ കുട്ടികൾ’ അദ്ദേഹം വായിച്ചതു സദസ്സിനെ സംഘാടകർ കേൾപ്പിച്ചു.
പ്രേക്ഷകരുടെ മനസ്സ് കവർന്ന് ‘അങ്കമ്മാൾ’
നല്ല സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നതിനു സാക്ഷ്യമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രേക്ഷക പങ്കാളിത്തം.
നവംബറിൽ തിയറ്റർ റിലീസിന് ഒരുങ്ങുന്ന തമിഴ് സിനിമയായ ‘അങ്കമ്മാൾ’ രണ്ടാം ദിനം പ്രേക്ഷകരുടെ മനം കവർന്നു. മലയാളിയായ വിപിൻ രാധാകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ‘കോടിത്തുണി’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മേളയിൽ ജനപ്രീതി നേടാനും ഈ സിനിമയ്ക്കായി.
പ്രദർശനത്തിനുശേഷം സംവിധായകനും നിർമാതാക്കളും പ്രേക്ഷകരുമായി സംവദിച്ചു.
മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന സിനിമകൾ ലിറ്റിൽ പാരഡൈസ്
എൽബോ–9.30, അപ്പുറം–11.30, ഫെമിനിച്ചി ഫാത്തിമ–2.30, നീ കാപ്–6.15, ദ് ടീച്ചർ –8.15.
ലിബർട്ടി പാരഡൈസ്
എ സിംപിൾ ലൈഫ്–9.15, കാമദേവൻ നക്ഷത്രം കണ്ടു–11.45, സംഘർഷ ഘടന–2.30, ഗേൾ ഫ്രന്റ്സ്–6.15, ബ്ലാക് ഡോഗ്– 8.30.
ലിബർട്ടി സ്യൂട്ട്
എ ട്രാവലേഴ്സ് നീഡ്സ്–9.15, കിസ് വാഗൻ–11.00, കിൽ ദ് ജോക്കി–2.30, ഭാഗജൻ–6.15, ബാഗ്ദാദ് മെസ്സി–8.15.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

