കൊച്ചി ∙ ഇൻഫോപാർക്ക് വികസനത്തിന്റെ നാലാം ഘട്ടത്തിനായി പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചു. ലാൻഡ് പൂളിങ് മുഖേന വിഭാവനം ചെയ്തിട്ടുള്ള ഇൻഫോപാർക്ക് മൂന്നാംഘട്ട
വികസനത്തിന് ശേഷം ഏറ്റെടുക്കുന്ന ഫെയ്സ്- 4നായാണ് ഭൂമി കൈമാറുന്നത്.
സീപോർട്ട്- എയർപോർട്ട് റോഡിന് സമീപമുള്ള ഭൂമിയിൽ ഇൻഫോപാർക്ക് ഫെയ്സ് 4 യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമി കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുന്നതിനായി ഉന്നതതല സമിതിക്ക് നേരത്തെ രൂപം നൽകിയിരുന്നു.
200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് ഭൂമി കൈമാറുമെന്നും ഈ തുക ട്രാക്കോ കേബിളിന്റെ ഭാവി വികസനത്തിനുപയോഗിക്കുമെന്നും മന്ത്രി പി.
രാജീവ് പറഞ്ഞു. തൊഴിലാളികളുടേതുൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനും ഇതിലൂടെ കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

