മാഹി ∙ ദേശീയപാതയിൽ മുക്കാളി കെഎസ്ഇബി ഓഫിസിനും ചോമ്പാൽ ബ്ലോക്ക് ഓഫിസിനും ഇടയിൽ ടോൾ പ്ലാസ നിർമാണം അവസാന ഘട്ടത്തിൽ. വാഹനങ്ങൾ കടന്നുപോകാനുള്ള വഴികളുടെ പ്രതലം കോൺക്രീറ്റ് നടത്തി.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി, പൊലീസ് എയ്ഡ് പോസ്റ്റ്, ജീവനക്കാർക്ക് താമസിക്കാനുള്ള മുറികൾ, വെളിച്ച സംവിധാനം എന്നിവയുടെ നിർമാണം പൂർത്തിയായി വരുന്നു. വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്.
വിളിപ്പാടകലെയാണ് തലശ്ശേരി – മാഹി ബൈപാസ് അഴിയൂർ ഭാഗത്ത് നിന്നും ആരംഭിക്കുന്നത്.
ഇതിനിടയിൽ ടോൾ പ്ലാസയുടെ ഇരു വശത്തും താമസിക്കുന്നവർക്ക് യാത്ര ചെയ്യാൻ സർവീസ് റോഡ് സംവിധാനമില്ല. ബദൽ സംവിധാനത്തെ പറ്റി ആശങ്കകൾ ശക്തമാണ്.
പ്രോജക്ട് ഡയറക്ടർ അടക്കം സ്ഥലത്ത് എത്തിയിരുന്നു. സർവീസ് റോഡിന് സമീപമുള്ളവർക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ സ്ലിപ് റോഡ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ ഈ കാര്യത്തിൽ തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
ടോൾ പ്ലാസയുടെ സമീപ പ്രദേശത്തുള്ള ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ദേശീയപാത കർമ സമിതി ജില്ലാ കൺവീനർ എ.ടി മഹേഷ്, സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ദേശീയ അതോറിറ്റി തയാറാവണമെന്ന് ചോമ്പാല നന്മ റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
വഴി അടയ്ക്കാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ടോൾ പ്ലാസയിലെ നിർമാണ ജോലി തടയുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് സി.
നിജിൻ ലാൽ അധ്യക്ഷത വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

