കന്നാസിൽ സൂക്ഷിച്ചിരുന്നത് കള്ളാണെന്ന് തിരിച്ചറിയാതെ അത് ഒഴുക്കിക്കളഞ്ഞ ആക്രി പെറുക്കാനെത്തിയ ദമ്പതികളെ നാട്ടുകാർ പിടികൂടി. തുടർന്ന് ഇവരിൽനിന്ന് കള്ളിന്റെ വില ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
പിണറായി എടക്കടവിൽനിന്ന് ചെത്തിയെടുത്ത് ഷാപ്പിലേക്ക് നൽകാനായി കന്നാസിൽ നിറച്ചുവച്ച കള്ളാണ് അസം സ്വദേശികളായ ദമ്പതികൾ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. തുണ്ടിക്കണ്ടി കെട്ടിലെ ചാലിൽ പ്രകാശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള 10 ലീറ്റർ കള്ളാണ് ഇത്തരത്തിൽ നഷ്ടമായത്.
പ്രകാശൻ തെങ്ങിൽ കള്ളെടുക്കാൻ കയറിയ സമയത്താണ് മറ്റൊരു ചെത്തുതൊഴിലാളി കള്ള് നിലത്ത് ഒഴുക്കിക്കളഞ്ഞ വിവരം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട
പ്ലാസ്റ്റിക് കന്നാസ് പിണറായി ടൗണിൽവച്ച് സൈക്കിൾറിക്ഷയിൽ പോവുകയായിരുന്ന ആക്രിക്കാരുടെ ചാക്കിൽനിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.
ഒടുവിൽ കള്ളിന്റെ വിലയായ 1500 രൂപ ചെത്തുതൊഴിലാളിക്ക് നൽകി ആക്രിക്കാരായ ദമ്പതികൾ തടിയൂരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

