തലശ്ശേരി ∙ ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും പൊലീസ് പരിശോധന. റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ റെയിൽവേ പൊലീസും ആർപിഎഫും പരിശോധിച്ചു. യാത്രക്കാർക്കായി ബോധവൽക്കരണവും നടത്തി.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ വ്യക്തികളെയോ ഉപേക്ഷിക്കപ്പെട്ട സാധനങ്ങളോ കണ്ടാൽ ഉടൻ ആർപിഎഫിനെയോ പൊലീസിനെയോ അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകി.
ആർപിഎഫ് എസ്ഐ കെ.വി. മനോജ് കുമാർ ജാഗ്രതാ നിർദേശങ്ങൾ നൽകി. യാത്രയിൽ ഭയപ്പെടേണ്ടതില്ലെന്നും ട്രെയിൻ യാത്രക്കാരുടെ സഹായത്തിന് ആർപിഎഫിന്റെ സേവനം എപ്പോഴും തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരഘട്ടങ്ങളിൽ റെയിൽവേ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ 139ൽ വിളിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

