ചെറുപുഴ ∙ മലയോര മേഖലയിലെ പുഴകൾ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയിലും തിരുമേനി പുഴയിലുമാണു വ്യാപകമായി മാലിന്യം തള്ളുന്നത്.
മലയോര മേഖലയിലെ തോടുകളിലും മാലിന്യം തള്ളുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കുപ്പികൾ, പഴകിയ തുണികൾ, പഴയ പായകൾ, ഉപയോഗശൂന്യമായ കിടക്കകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണു പുഴകളിലേക്കു വലിച്ചെറിയുന്നത്.
ജലനിരപ്പ് ഉയരുന്ന സമയത്താണു മാലിന്യങ്ങൾ പുഴകളിൽ കൊണ്ടുവന്നു തള്ളുന്നത്.
പിന്നീട് ഇവ ഒഴുകി പുഴക്കരയിലെ ഓടക്കാടുകളിലും കുറ്റിക്കാടുകളിലും തങ്ങിനിൽക്കും. പുഴകളിലെ നീരൊഴുക്ക് താഴുമ്പോഴാണു കുറ്റിക്കാടുകളിലും പുഴവഞ്ചികളിലും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തങ്ങിനിൽക്കുന്നതു പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുന്നത്.
പുഴകളിലേക്കു മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണു പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. പുഴകളിൽ അടിഞ്ഞുകൂടിയ മാലിന്യം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

