പഴയങ്ങാടി ∙ കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ടൗൺ ടു ടൗൺ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. വൈകിട്ട് 5.20നു കണ്ണൂരിൽനിന്നു പുറപ്പെട്ടിരുന്ന സർവീസ് സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്നു.
രാവിലെ 8.30നു പയ്യന്നൂർ – പഴയങ്ങാടി – കണ്ണൂർ ടൗൺ ടു ടൗൺ സർവീസുണ്ട്. വൈകിട്ടത്തെ സർവീസ് പെട്ടെന്നു അവസാനിപ്പിക്കുകയായിരുന്നു.
കെഎസ്ആർടിസി നിലവിൽ പുതുതായി 4 സർവീസുകൾ ആരംഭിച്ചിരുന്നു.
വൈകിട്ട് 5.20നു കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ ഓർഡിനറി സർവീസാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കണമെന്നും പുതിയ സർവീസുകൾക്കു സമയ ക്രമീകരണം നടത്തണമെന്നുമാണു യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

