ശ്രീകണ്ഠപുരം∙ രാത്രിയും രാവിലെയുമായി പെയ്ത കനത്ത മഴയിൽ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം മണ്ണ് ഒലിച്ചിറങ്ങി ചെളി പ്രളയമായി. വേനൽക്കാലത്ത് റോഡരികിൽ നിന്ന് നിയന്ത്രണമില്ലാതെ മണ്ണെടുത്തതാണ് ദുരിതത്തിന് കാരണമായത്.
കുന്നിൻ ചെരിവുകളിൽ നിന്ന് മണ്ണ് കുത്തിയൊലിച്ചിറങ്ങി റോഡിൽ തളം കെട്ടിയ നിലയിലായിരുന്നു. സംസ്ഥാന പാതയിൽ നിടുവാലൂരിനും പൊക്കുണ്ടിനും ഇടയിൽ ചെളിമണ്ണ് ഒഴുകിയെത്തി നിറഞ്ഞതു മൂലം ഒട്ടേറെ വാഹനങ്ങൾ തെന്നി വീണു.
നാട്ടുകാർക്ക് നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയായി. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ പുതുതായി ഓട
നിർമിക്കുന്ന ഭാഗം ചെളിപ്രളയമായി. ഇവിടെ കാൽ തെന്നി ഒരാൾ വീണു.
കൊയ്യം വായനശാല മുനമ്പ് കടവ് പഴുപ്പെട്ട
റോഡിന്റെ തുടക്ക ഭാഗത്ത് വെള്ളം നിറഞ്ഞ് ദുരിതമായി. സ്വകാര്യ വ്യക്തികൾ കയ്യാല കെട്ടിയും മണ്ണിട്ടു നികത്തിയതുമാണ് വെള്ളക്കെട്ടിന് കാരണം.
മഴക്കാലം ആകുമ്പോഴേക്കും ഇതിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന ആവശ്യം ഉയർന്നു. ഏരുവേശി പഞ്ചായത്തിലെ 10ാം വാർഡിൽ സ്ഥിതിചെയ്യുന്ന ചെമ്പേരി ടൗണിൽ ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പിടൽ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി.
മഴ പെയ്തതോടെ ചെമ്പേരി ടൗണിൽ കൂടി കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിലാണ്. ദിവസങ്ങളായി ഓട്ടോറിക്ഷകളും ബൈക്കുകളും അപകടത്തിൽപ്പെടുന്ന അവസ്ഥയാണ് ടൗണിൽ ഉള്ളത്.
ടൗണിലെ റോഡ് നടുവിലൂടെ വെട്ടിപ്പൊളിച്ച് പൈപ്പിട്ടതിനു ശേഷം മണ്ണ് നീക്കം ചെയ്യാതെയും കുഴി നികത്താതെയും ആണ് പ്രവൃത്തി നടന്നുന്നത്.
ടൗണിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ നികത്താനും മണ്ണ് നീക്കുവാനും പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ട് പോലും പ്രവൃത്തി ചെയ്യുന്നവർ തയ്യാറാകാത്തതാണ് ദുരിതത്തിനു കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, ഏരുവേശി 10ാം വാർഡ് അംഗം മേരി ഫ്രാൻസിസ് എന്നിവർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

