ആലപ്പുഴ കാഞ്ഞിരംചിറ പുന്നയ്ക്കൽ വീട്ടിൽ മനീഷ് (29) കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ പ്രതിയും മനീഷിന്റെ ബന്ധുവുമായ റോബിൻ (29), ആറു മാസം മുൻപ് മറ്റൊരു ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
ഈ ആക്രമണത്തിനായി ഏഴു മാസം മുൻപേ റോബിൻ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി ഇയാളുടെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. അന്ന് മറ്റൊരു ബന്ധുവുമായി തർക്കമുണ്ടായെങ്കിലും നാട്ടുകാരും സുഹൃത്തുക്കളും ഇടപെട്ടതിനാൽ വലിയ അനിഷ്ട
സംഭവങ്ങൾ ഒഴിവാകുകയായിരുന്നു. സ്വന്തം ഭാര്യയുമായി ബന്ധുവിന് അടുപ്പമുണ്ടെന്ന സംശയമാണ് റോബിനെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച മനീഷിനെയും റോബിൻ സംശയത്തോടെ വീക്ഷിച്ചിരുന്നു. ഇത് ഇരുവരും തമ്മിലുള്ള പതിവ് തർക്കങ്ങൾക്ക് കാരണമായിരുന്നു.
സംഭവദിവസം ഉച്ചയ്ക്ക് റോബിന്റെ ഭാര്യ മംഗലത്ത് ജംക്ഷനു കിഴക്കുവശത്തുള്ള മനീഷിന്റെ മാതാപിതാക്കൾ താമസിക്കുന്ന വാടക വീട്ടിലെത്തിയിരുന്നു. ഈ സമയം അവിടെയെത്തിയ റോബിൻ വീടിന്റെ ഗേറ്റ് അടച്ചശേഷം ഉള്ളിൽക്കയറി മനീഷുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.
ഇതിനിടെയാണ് മനീഷിന് കുത്തേറ്റത്. വയറ്റിലും നെഞ്ചിലുമായി ആഴത്തിൽ മൂന്നു കുത്തേറ്റതാണ് മരണകാരണം.
സംഭവത്തിന് ശേഷം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് മൂന്നരയോടെ മനീഷിന്റെ മൃതദേഹം വസതിയിലെത്തിച്ചു.
തുടർന്ന് മംഗലം കോൾബെ പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടന്നു. മരിച്ച മനീഷിന്റെ ഭാര്യ ആതിര ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

