പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഒന്നരവയസുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണപ്പെട്ട സംഭവത്തിൽ നിയമനടപടികൾ കർശനമാക്കി പൊലീസ്.
കേസിൽ ആരോപണവിധേയരായ രണ്ട് ഡോക്ടർമാരോട് നാളെ സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട
പീഡിയാട്രീഷ്യൻ ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡിനും രൂപം നൽകിയിട്ടുണ്ട്.
സംഭവത്തിൽ നേരത്തെ പ്രതിചേർക്കപ്പെട്ട അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

