കാപ്പ (KAPA) കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിജെപി കൗൺസിലർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത നടപടി തിരുവനന്തപുരം നഗരവാസികൾക്ക് അപമാനകരമാണെന്ന് കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് പ്രസ്താവിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിക്കാറുണ്ടെങ്കിലും, ക്രിമിനൽ കേസിലെ പ്രതിയായ ഒരാൾ ജയിലിൽ ഇരുന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധാരണമാണെന്ന് ദീപക് വ്യക്തമാക്കി. നാട്ടിൽ തുടരാൻ അയോഗ്യനെന്ന് കണ്ട് മറ്റൊരു ജില്ലയിലെ ജയിലിലേക്ക് മാറ്റപ്പെട്ട
വ്യക്തിയെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതിലൂടെ വാഴോട്ടുകോണം വാർഡിലെ ജനങ്ങളെയും മൊത്തം നഗരവാസികളെയും മേയറും ബിജെപി നേതൃത്വവും പരിഹസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നഗരത്തിലെ പ്രധാന വിഷയങ്ങളായ മാലിന്യനിർമാർജനം, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി നിയന്ത്രണം, ശുദ്ധജലക്ഷാമം പരിഹരിക്കൽ എന്നിവയിൽ കാണിക്കാത്ത ഉത്സാഹമാണ് ക്രിമിനൽ കേസിലെ പ്രതിയെ കൗൺസിൽ അംഗമാക്കുന്നതിൽ മേയർ പ്രകടിപ്പിക്കുന്നതെന്നും എസ്.പി.ദീപക് വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

