വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവിൽപീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ. ചൊവ്വ ∙ മേലേ ചൊവ്വ, പാതിരിപ്പറമ്പ് 8.00– 2.00, ഫോർഡ് ട്രാൻസ്ഫോമർ 8.00– 11.00, പുതിയകോട്ടം ട്രാൻസ്ഫോമർ 9.00– 12.00, ഇടചൊവ്വ യുപി സ്കൂൾ 11.00– 1.00, എളയാവൂർ ഓഫിസ് പരിധി 10.00– 1.00, എളയാവൂർ പഞ്ചായത്ത് 11.00–1.00, ജെടിഎസ് 11.00– 2.00, ദിനേശ് കറി പൗഡർ 12.00– 2.00, സ്വരാജ്, കാഞ്ഞിര 12.00– 2.00.
അധ്യാപക ഒഴിവ്
കണ്ണൂർ∙ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് (ഭിന്നശേഷി സംവരണം), കൊമേഴ്സ് (ഭിന്നശേഷി സംവരണം), ഇക്കണോമിക്സ് അധ്യാപക ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫിസിൽ ബന്ധപ്പെടുക. ചെറുകുന്ന്∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ആധാർ സാക്ഷ്യപ്പെടുത്തണം
∙ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളി/വിധവ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 20നു മുൻപായി ആധാർ സാക്ഷ്യപ്പെടുത്തണം. 0497 2734587.
വായ്പയ്ക്ക് അപേക്ഷിക്കാം
∙ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്, കെസ്റൂ പദ്ധതി പ്രകാരം സബ്സിഡിയുള്ള സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 0497-2700831.
കുടിശികയ്ക്ക് അപേക്ഷിക്കാം
∙ കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു കിട്ടാകുടിശികയ്ക്ക് അവകാശവാദം ഉന്നയിക്കാം.
2018 മുതൽ 2021 വരെയുള്ള കാലയളവിലെ കുടിശിക സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ ലഭ്യമാണ്. 0497- 2709096.
അഭിമുഖം
∙ ഫിഷറീസ് വകുപ്പിന്റെ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ ഫിഷറി ഗാർഡിനെ നിയമിക്കുന്നു.
ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ 7ന് രാവിലെ 10.30ന് അഭിമുഖം. 0497-2731081.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

