കണ്ണൂർ∙ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും(ഇവിഎം) വിവിപാറ്റുകളുടെയും ഒന്നാം ഘട്ട പരിശോധന കണ്ണൂർ താലൂക്ക് ഓഫിസ് വളപ്പിലെ ഇവിഎം വെയർ ഹൗസിൽ ആരംഭിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കലക്ടർ അരുൺ കെ.വിജയന്റെ മേൽനോട്ടത്തിൽ ഭാരത് ഇലക്ട്രോണിക്സിന്റെ 9 എൻജിനീയർമാരാണ് ഒന്നാം ഘട്ട ഇവിഎം, വിവിപാറ്റ് പരിശോധന നടത്തുന്നത്.
ജില്ലയിൽ ആകെ 3170 കൺട്രോൾ യൂണിറ്റുകൾ, 3728 ബാലറ്റ് യൂണിറ്റുകൾ എന്നിവയും 3417 വിവിപാറ്റുകളുമാണ് ഒന്നാം ഘട്ടത്തിൽ പരിശോധിക്കുന്നത്.
25 ദിവസം കൊണ്ട് ഒന്നാം ഘട്ട പരിശോധന പൂർത്തിയാക്കുകയാണ് ലക്ഷ്യം .വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ആർ.രമേശൻ, സി.എം.ഗോപിനാഥൻ, കെ.സുരേശൻ, അർജുൻ മാവിലാകണ്ടി, കെ.നസീർ, എം.ഗംഗാധരൻ, ജോൺസൻ പി.തോമസ്, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ കെ.കെ.ബിനി, എഫ്എൽസി സൂപ്പർവൈസർ എ.ജയൻ, ഇലക്ഷൻ വിഭാഗം സൂപ്രണ്ട് പി.സുനിൽ കുമാർ എന്നിവരും മറ്റു ഉദ്യോഗസ്ഥർമാരും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

