ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റിയെന്നും നിരവധി യാത്രാക്കാർ അകപ്പെടുകയും ചെയ്തിട്ടുണ്ടെന്ന തരത്തിൽ പ്രചരിച്ച സന്ദേശം തുടക്കത്തിൽ കനത്ത ആശങ്കയ്ക്ക് കാരണമായെങ്കിലും, പിന്നീട് അതൊരു മോക്ക് ഡ്രിൽ ആണെന്ന് വ്യക്തമായതോടെ ജനങ്ങളും അധികൃതരും ആശ്വാസത്തിൽ. വ്യാഴാഴ്ച സ്റ്റേഷൻ പരിസരത്തേക്ക് ആംബുലൻസുകളും പൊലീസ് വാഹനങ്ങളും മറ്റ് അത്യാഹിത രക്ഷാപ്രവർത്തന സംവിധാനങ്ങളും കുതിച്ചെത്തിയത് പെട്ടെന്ന് പരിഭ്രാന്തി പരത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലെ വിവിധ എമർജൻസി ഗ്രൂപ്പുകളിൽ പോലും ട്രെയിൻ അപകടത്തിൽ പെട്ടെന്നുള്ള സന്ദേശങ്ങൾ അതിവേഗം പ്രചരിച്ചതാണ് ആശങ്ക വർധിപ്പിച്ചത്. തുടർന്ന് അധികൃതർ നടത്തിയ ഔദ്യോഗിക വിശദീകരണത്തിലാണ് ഇത് സുരക്ഷാ വിഭാഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച പരിശീലന പരിപാടിയാണെന്ന് ബോധ്യമായത്.
യഥാർത്ഥത്തിൽ അടിയന്തര സാഹചര്യങ്ങൾ ഉടലെടുത്താൽ വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ തമ്മിലുള്ള ഏകോപനം എങ്ങനെയാണ് നിർവഹിക്കേണ്ടത് എന്ന് വിലയിരുത്താനാണ് ഈ വ്യായാമം സംഘടിപ്പിച്ചത്. അപകടത്തിൽ പെടുന്നവരെ വേഗത്തിലും സുരക്ഷിതമായും പുറത്തെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും, ദുരന്ത നിവാരണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും കൃത്യമായി പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മോക്ക് ഡ്രിൽ നടപ്പിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

