നീലേശ്വരം ∙ കാർഷിക സർവകലാശാലയിലെ അനധികൃതമായ ഫീസ് വർധന പിൻവലിക്കുക, കാവിവൽക്കരണത്തിന് ഉതകുന്ന ദേശീയ വിദ്യാഭ്യാസ നയ തീരുമാനങ്ങൾ സർവകലാശാല നിയമങ്ങളിൽ നിന്ന് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളജിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാർഷിക കോളജിലെയും ജില്ലയിലെ വിവിധ ക്യാംപസുകളിലെയും മൂന്നൂറിലേറെ വിദ്യാർഥികൾ അണിനിരന്ന മാർച്ച് പടന്നക്കാട്ടുനിന്ന് ആരംഭിച്ചു കാർഷിക കോളജിൽ സമാപിച്ചു.
കോളജ് ഗേറ്റിനു മുൻപിൽ വടം കെട്ടി പൊലീസ് മാർച്ച് തടഞ്ഞത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്നു പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ചില പ്രവർത്തകർ പൊലീസ് വലയം ഭേദിച്ചു ഗേറ്റ് ചാടിക്കടന്നു ക്യാംപസിനുള്ളിൽ കയറി.
കുറച്ചു സമയത്തിനു ശേഷം ഹൈവേ വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച താൽക്കാലിക വേലി പൊളിച്ചു മുഴുവൻ പ്രവർത്തകരും ക്യാംപസിനകത്തു കയറി.
തുടർന്നു ക്യാംപസിനുള്ളിൽ നടന്ന പൊതുയോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.പ്രണവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിത സി.പവിത്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രവിഷ പ്രമോദ്, കെ.സജേഷ്, ജില്ലാ ജോ. സെക്രട്ടറിമാരായ കെ.പി.വൈഷ്ണവ്, പി.ഇമ്മാനുവൽ, കെ.അനുരാഗ്, ജില്ലാ വൈസ് പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ, കാർഷിക കോളജ് യൂണിറ്റ് സെക്രട്ടറി ജിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

