ഇരിക്കൂർ ∙ വീതി കുറഞ്ഞ കലുങ്ക് യാത്രാദുരിതത്തിന് കാരണമാകുന്നു. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ പടിയൂർ പൂവത്തെ കലുങ്കാണു കാൽനടക്കാർക്കും വാഹനങ്ങൾക്കും ദുരിതമുണ്ടാക്കുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ റോഡിന് വീതി കുറവാണ്.
ഒന്നിലധികം വലിയ വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാനാകില്ല. ചരക്ക് വാഹനങ്ങളും ബസുകളും ഉൾപ്പെടെ കുരുക്കിൽ പെടുന്നതു കാരണം സംസ്ഥാന പാതയിൽ ഗതാഗത തടസ്സവും ഉണ്ടാകുന്നു.
റോഡരിക് ഇല്ലാത്തതിനാൽ വാഹനങ്ങൾ വരുമ്പോൾ മാറി നിൽക്കാൻ കഴിയാതെ കാൽനടക്കാരും പ്രയാസപ്പെടുകയാണ്. 30 വർഷം മുൻപ് നിർമിച്ച കലുങ്ക് വീതി കൂട്ടി പുനർനിർമിക്കണമെന്നും റോഡിന് വീതി കൂട്ടണമെന്നും വർഷങ്ങളായി നാട്ടുകാരും വിവിധ സംഘടനകളും പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

