പെരിയ ∙ ഗോകുലം ഗോശാലയിൽ 12 ദിവസമായി നടക്കുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന് ഇന്ന് തിരശീല വീഴും. രാവിലെ സംഗീത ലോകത്തെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ, മുത്തു സ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ എന്നിവരെ അനുസ്മരിച്ച് എല്ലാ സംഗീതജ്ഞരും ചേർന്ന് മൂന്ന് കൃതികൾ ആലപിക്കും.
തുടർന്ന് വൈഷ്ണവി ആനന്ദിന്റെയും കലാംബിക സഹോദരിമാരുടെയും മൂഴിക്കുളം ഹരികൃഷ്ണന്റെയും കച്ചേരി, രാഘവ് കൃഷ്ണന്റെ മാൻഡലിൻ വാദനം എന്നിവയുണ്ടാകും.
സംഗീതോത്സവത്തിന്റെ 12–ാം ദിവസമായ ഇന്നലെ അനിരുദ്ധ് സുബ്രഹ്മണ്യം, ടി.വി.ഗോപാലകൃഷ്ണൻ, ശ്രുതിഭട്ട് എന്നിവരുടെ കച്ചേരിയും വിഠൽ രാമമൂർത്തിയുടെ വയലിൻ കച്ചേരി, ജയന്ത്, മൈസൂർ ചന്ദൻ കുമാർ എന്നിവരുടെ പുല്ലാങ്കുഴൽ കച്ചേരി, ചെങ്കോട്ടെ ഹരിഹര സുബ്രഹ്മണ്യത്തിന്റെ നാമസങ്കീർത്തനവും നടന്നു
ഡ്രം മാന്ത്രികൻ ശിവമണിയും പത്മാ സുബ്രഹ്മണ്യവും ഇന്ന് ഗോശാലയിൽ
പെരിയ ∙ ദീപാവലി സംഗീതോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് രാത്രി 7.30ന് പ്രശസ്ത നർത്തകി ഡോ. പത്മാ സുബ്രഹ്മണ്യം ഗോശാലയിലെ നന്ദി മണ്ഡപത്തിൽ ഭരതനാട്യം അവതരിപ്പിക്കും.
രാത്രി 10ന് ഡ്രം മാന്ത്രികൻ ശിവമണി ‘ശിവതരംഗം’ പരിപാടി അവതരിപ്പിക്കും. സമാപന ചടങ്ങിൽ ഈ വർഷത്തെ ഗോശാല പരമ്പര വിഭൂഷൺ അവാർഡ് ടി.വി.ഗോപാലകൃഷ്ണനും പരമ്പര ശ്രീ അവാർഡ് ഡ്രം മാന്ത്രികൻ ശിവമണിക്കും പരമ്പര ഗുരുരത്ന പുരസ്കാരം അനന്തപത്മനാഭനും പരമ്പര ബാല പ്രതിഭ പുരസ്കാരം സിങ്കപ്പുരിൽനിന്നുള്ള രാഘവ് കൃഷ്ണയ്ക്കും സമ്മാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

