പെരുവന്താനം ∙ ശീതളപാനീയം കഴിച്ചതിനെ തുടർന്ന് വിദ്യാർഥിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മാർട്ടിനാണ് ഛർദി, വയറിളക്കം എന്നിവയെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയേണ്ടി വന്നത്.
കഴിഞ്ഞ ദിവസം ചെറുവള്ളിക്കുളത്തെ കടയിൽ നിന്ന് ശീതളപാനീയം വാങ്ങി കഴിച്ചതിനെ തുടർന്നാണ് മകൻ രോഗബാധിതനായത്തെന്നു ചൂണ്ടിക്കാട്ടി മാർട്ടിന്റെ പിതാവ് പാറക്കുന്നേൽ സിനു ജോസഫ് ഫുഡ് സേഫ്റ്റി ഓഫിസർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം.
ചെറുവള്ളിക്കുളത്തെ കടയിൽ എത്തി പരിശോധിച്ചെങ്കിലും വിദ്യാർഥി കഴിച്ച ശീതളപാനീയത്തിന്റെ സാംപിൾ കണ്ടുകിട്ടിയില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ എം.മിഥുൻ പറഞ്ഞു.
ശീതളപാനീയം നിർമിക്കുന്നത് തൊടുപുഴ ഇടവെട്ടിയിലെ ഫാക്ടറിയിലായതിനാൽ ഇവിടെ തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫിസ് പരിശോധന നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

