പത്തനംതിട്ട: ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. യൂത്ത് കോൺഗ്രസ് നേതാവായ അഡ്വ.
ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ബിപിൻ ഈ മാസം 27-ന് ഇ-മെയിൽ വഴിയാണ് തിരുവല്ല എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിരുന്നത്.
പ്രിൻ്റുവിനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട
കയറുമെന്നായിരുന്നു പ്രിൻ്റു മഹാദേവൻ്റെ വിവാദ പരാമർശം. ഇതിനിടെ, കെപിസിസി സെക്രട്ടറി സി.സി.
ശ്രീകുമാറിൻ്റെ പരാതിയിൽ തൃശ്ശൂർ പേരാമംഗലം പൊലീസ് പ്രിൻ്റു മഹാദേവനെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. കൊലവിളി, കലാപാഹ്വാനം, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പേരാമംഗലം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇതേ വിഷയത്തിൽ മറ്റൊരു കേസ് നിലവിലുള്ളതിനാൽ പുതിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ നിയമവശം പരിശോധിച്ചുവരികയാണെന്നും, നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു.
താൻ 27-ന് നൽകിയ പരാതി പൊലീസ് അവഗണിച്ചുവെന്ന ആരോപണവും ബിപിൻ മാമൻ ഉന്നയിക്കുന്നുണ്ട്. വിവാദത്തിൽ ബി.
ഗോപാലകൃഷ്ണൻ്റെ പ്രതികരണം പ്രിൻ്റു മഹാദേവന് സംഭവിച്ചത് നാക്കുപിഴയാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
നാക്കുപിഴയുടെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ലക്ഷ്യമിട്ടാൽ പോലീസുകാരെ ചാണകം മുക്കിയ ചൂലുകൊണ്ട് അടിക്കുമെന്നും കോൺഗ്രസുകാരെ വീട്ടിൽ കിടത്തി ഉറക്കില്ലെന്നും ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ കോൺഗ്രസുകാർ അമിതാവേശം കാണിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

