മലയാളത്തിൻ്റെ പ്രമുഖ താരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം നിലവിൽ തൊടുപുഴയ്ക്കടുത്ത് മാറികയിലാണ് നടക്കുന്നത്.
ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമായ ചിത്രത്തിൽ നവംബർ രണ്ട് മുതലാണ് മോഹൻലാൽ ഈ ലൊക്കേഷനിൽ ജോയിൻ ചെയ്തത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
എല് 368 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം, ബിനു ജോർജ് അലക്ണ്ടർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ്ജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ച് സംവിധായകൻ വ്യക്തമാക്കുന്നത് ഇങ്ങനെ: “ഈ ചിത്രം ഏത് ജോണറിലുള്ളതാണന്ന് പറയാൻ കഴിയില്ല. പ്രണയവും ഇമോഷണൽ ഡ്രാമയും നർമ്മവും ആക്ഷനുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായുണ്ട്.” വിവിധങ്ങളായ ലൊക്കേഷനുകളിലൂടെയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
കൊച്ചിയും ഇടുക്കിയും കൂടാതെ കർണാടകയിലെ മംഗലാപുരം ഉൾപ്പെടെയുള്ള നിരവധി ഇടങ്ങൾ ചിത്രത്തിന്റെ പശ്ചാത്തലമായി മാറുന്നുണ്ട്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് നാടക നടന്മാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇവ കൂടാതെ ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഗാനങ്ങൾ – കൈതപ്രം, സംഗീതം – ജേക്സ് ബിജോയ്, ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, കലാസംവിധാനം – പ്രശാന്ത് മാധവൻ, കോസ്റ്റ്യൂം ഡിസൈൻ – സുജിത് സുധാകർ, മേക്കപ്പ് – സജീവ് സജി, സിങ്ക് സൗണ്ട് – അനിൽ രാധാകൃഷ്ണൻ, വിഎഫ്എക്സ് – വിഷ്ണു പിഷാരടി, ആക്ഷൻ – സ്റ്റണ്ട് സെൽവ, ഡിസൈൻ – ഏസ്തറ്റിക് കുഞ്ഞമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അതുല്യ മധു, പ്രൊഡക്ഷൻ മാനേജർ – ആദർശ് ലൈല സുന്ദർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ, ധനേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.
ആശിർവ്വാദ് റിലീസ് തിയേറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

