നെടുങ്കണ്ടം (ഇടുക്കി)∙ തേവാരംമെട്ട് – ഭോജൻകമ്പനിയിൽ പിതൃസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസിൽ ഇരട്ടസഹോദരൻമാർ റിമാൻഡിൽ. തമിഴ്നാട് കോംബെ സ്വദേശിയായ മുരുകേശനെ (55) കൊലപ്പെടുത്തിയ കേസിൽ മുരുകേശന്റെ സഹോദരപുത്രൻമാരായ ഭുവനേശ്വർ, വിഘ്നേശ്വർ (25) എന്നിവരാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മുരുകേശൻ താമസിക്കുന്ന ഭോജൻകമ്പനിയിലെ വീട്ടിലെത്തിയ പ്രതികൾ മുരുകേശനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞു.
ഭുവനേശ്വർ സമീപത്തെ കടയിൽനിന്നു സിഗരറ്റ് വാങ്ങിയ ശേഷമാണു കടന്നുകളഞ്ഞത്. കൊല്ലപ്പെട്ട
മുരുകേശന്റെ ഫോൺ ഉപയോഗിച്ച്, കൃത്യം നടത്തിയ വിവരം പ്രതികൾ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. അതിർത്തി മേഖലയിലെ ഏലത്തോട്ടത്തിലെ ജോലിക്കാരായ മൂവരും തമിഴ്നാട് കോംബൈ സ്വദേശികൾ ആണ്.
പ്രതികൾ തമിഴ്നാട്ടിലും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇവരെ സംബന്ധിക്കുന്ന വിവരങ്ങൾ പൊലീസിനു കൈമാറിയിരുന്നത് മുരുകേശനാണെന്നാണ് ഇവർ കരുതിയിരുന്നത്. ഇതും സാമ്പത്തികത്തർക്കങ്ങളുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
അമിതമായി മദ്യപിച്ചാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയത്. മുരുകേശനൊപ്പം വീട്ടിൽ ഉണ്ടായിരുന്ന കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

