ചപ്പാരപ്പടവ് ∙ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത സജി ഓതറയ്ക്കും വൈസ് പ്രസിഡന്റ് പി.നസീറയ്ക്കും യുഡിഎഫ് ഭരണസമിതിക്കും സ്വീകരണവും അധികാര വികേന്ദ്രീകരണത്തെ കുറിച്ച് കില മുൻ ഡയറക്ടർ ഡോ.പി.പി.ബാലൻ രചിച്ച പുസ്തക പ്രകാശനവും നടന്നു.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ പി.ടി.ജോൺ അധ്യക്ഷത വഹിച്ചു.
അൻസാരി തില്ലങ്കരി, ഡോ.പി.പി.ബാലൻ, മുഹമ്മദ് ബ്ലാത്തൂർ, അലി മംഗര, പി.കെ.സരസ്വതി, കൂവേരിക്കാരൻ ബാലകൃഷ്ണൻ, ഒ.കെ.ഇബ്രാഹിം കുട്ടി, ജോസഫ് ഉഴുന്നുപാറ, പി.കെ.സത്യൻ, എ.പി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
ആലക്കോട് ∙ യുഡിഎഫ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് സാരഥികൾക്ക് ആലക്കോട് ടൗണിൽ സ്വീകരണം നൽകി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു.
ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി, ടി.എൻ.എ.ഖാദർ, ബിജു പുളിയംതൊട്ടി, ജോജി കന്നിക്കാട്ട്, വി.വി.അബ്ദുല്ല, റോയി ചക്കാനിക്കുന്നേൽ, ഡെന്നീസ് വാഴപ്പള്ളി, പി.എം.മുഹമ്മദ് കുഞ്ഞി, വർഗീസ് പയ്യംപള്ളി, പി.സി.ആയിഷ, ജെസി ഷിജി, അജേഷ് പൂവനാട്ട്, ജോസഫ് ഞവരക്കാട്ട് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

