കൊക്കയാർ ∙ സസ്പെൻസ് ത്രില്ലറായി ഭാഗ്യത്തിന്റെ കുറി വീണതോടെ ഇടത്തേക്കും വലത്തേക്കും ഇരുവഴിയായി ഒഴുകി കൊക്കയാർ പുതു ചരിത്രം തീർത്തു. മുന്നണികൾ തുല്യ ശക്തികളായുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി എൽഡിഎഫിലെ ആറാം വാർഡ് അംഗം സുഗുണനും വൈസ് പ്രസിഡന്റായി യുഡിഎഫിലെ 12–ാം വാർഡ് അംഗം രജനി രാജനും തിരഞ്ഞെടുക്കപ്പെട്ടു.
14 അംഗ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും 7 അംഗങ്ങൾ വീതമാണുള്ളത്.
ഇതോടെ ഭാഗ്യം ആരെ തുണയ്ക്കും എന്ന കാത്തിരിപ്പിലായിരുന്നു ജനങ്ങൾ. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യം വോട്ടിങ് നടത്തി.
എൽഡിഎഫിൽനിന്നു സുഗുണനും യുഡിഎഫിലെ സ്റ്റാൻലി സണ്ണിക്കും തുല്യ വോട്ടുകൾ ലഭിച്ചു. ഇതോടെ നറുക്കെടുപ്പിലേക്കു നീങ്ങി.
സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണാൻ എത്തിയ അൽഫോൻസ എന്ന കുട്ടിയാണ് നറുക്കെടുത്തത്. പ്രസിഡന്റ് സ്ഥാനം ലഭിച്ചതോടെ സിപിഎം പ്രവർത്തകർ ഗ്രാമം ആകെ ആഘോഷത്തിലാക്കി.
നിരാശയിലും വൈസ് പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ച യുഡിഎഫിന് ആശ്വാസമായി വൈസ് പ്രസിഡന്റ് കുറിയിൽ രജനിയുടെ പേരും വീണു.
എൽഡിഎഫിലെ അഞ്ചു റാണിയായിരുന്നു എതിർ സ്ഥാനാർഥി. ഇതോടെ ഇനി എൽഡിഎഫും യുഡിഎഫും കൊക്കയാർ കൂട്ടായി ഭരിക്കേണ്ടി വരും.
1989ലെ തിരഞ്ഞെടുപ്പിലും കൊക്കയാറിൽ നറുക്കിട്ട ചരിത്രമുണ്ട്.
8 അംഗങ്ങളുള്ള പഞ്ചായത്തിൽ 4 വീതം ഇടതു വലത് മുന്നണികൾ പിടിച്ചതോടെ അന്നത്തെ നറുക്കെടുപ്പിൽ കോൺഗ്രസിനായിരുന്നു ഭരണം ലഭിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

