വൈക്കം ∙ ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിൽ 11 കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്, പ്രസീജ ദമ്പതികളുടെ മകൻ പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥി കാശിനാഥ് രാജീവ് ആണ് കായൽ നീന്തി കടന്നത്.
ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ നിന്നു കോട്ടയത്തെ വൈക്കം ബീച്ച് വരെയുള്ള ദൂരമാണ് നീന്തി കയറിയത്. കോതമംഗലം അക്വാടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിൽ നടത്തിയ പരിശീലനം കൈമുതലാക്കിയാണ് കായൽ നീന്തി കടന്നത്.
വേൾഡ് റെക്കോർഡ് സ്വന്തമാക്കുകയാണ് ലക്ഷ്യം.
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മെംബർ രജിത ഫ്ലാഗ് ഓൺ ചെയ്തു. 9.46ന് വൈക്കം ബീച്ചിൽ എത്തി ചേർന്നു. രണ്ട് മണിക്കൂർ 21മിനിറ്റ് കൊണ്ടാണ് കാശിനാഥ് ലക്ഷ്യത്തിൽ എത്തി.തുടർന്ന് ബീച്ചിൽ നടന്ന അനുമോദന യോഗം നഗരസഭ അധ്യക്ഷൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ പ്രതിപക്ഷ നേതാവ് ഡി.രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ റെജിമോൾ, പ്രദീപ് മാളവിക, വൈക്കം ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഷൈൻ, അബ്ദുൽ കലാം ആസാദ്, ടി.ഷാജി കുമാർ പ്രോഗ്രാം കോ ഓർഡിനേറ്റർ എ.പി.അൻസിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

