മൂന്നാർ ∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ വീടുകളിലേക്ക് സിലിണ്ടർ വാങ്ങാനായി ജനങ്ങൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയിൽ.
മൂന്നാറിലെ വിവിധ നഗറുകളിലുള്ളവരാണ് പാചകവാതക ക്ഷാമത്തെ തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന വിവിധ നഗറുകളിലേക്ക്, വല്ലപ്പോഴുമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്.
ബുക്ക് ചെയ്ത് 45 ദിവസം പൂർത്തിയാക്കിയവർ ഓട്ടോയിലും മറ്റും കാലി സിലിണ്ടറുമായി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ബൈപാസ് റോഡിലെത്തി കാത്തു നിൽക്കണമെന്നാണ് വിതരണക്കാരുടെ നിർദേശം.
മണിക്കൂറുകൾ പൊരിവെയിലത്ത് കാത്തു നിന്നാൽ മാത്രമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്. സിലിണ്ടറുകളുമായി വാഹനമെത്തിയാൽ തന്നെ തിരക്ക് കാരണം ബുക്ക് ചെയ്ത് മണിക്കൂറുകളായി കാത്തു നിൽക്കുന്നവരിൽ ഭൂരിഭാഗത്തിനും സിലിണ്ടറുകൾ ലഭിക്കാതെ മടങ്ങേണ്ട
അവസ്ഥയാണുളളത്. സിലിണ്ടർ ലഭിക്കാതെ വരുന്നതോടെ പലരും വിതരണക്കാരുമായി തർക്കങ്ങൾ ഉണ്ടാക്കുന്നതും വാഹനത്തിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിക്കുന്നതും പതിവായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

