ബൈസൺവാലി ∙ ദേവികുളം നിയോജക മണ്ഡലത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ നടപടികളും പൂർത്തിയാക്കിയ ബൈസൺവാലി പഞ്ചായത്തിലെ 177–ാം നമ്പർ ബൂത്തിലെ ബിഎൽഒ പി.പി.സുജിതയെ ദേവികുളം സബ് കലക്ടർ വി.എം.ആര്യ വീട്ടിലെത്തി അഭിനന്ദിച്ചു. ബൈസൺവാലി പഞ്ചായത്ത് പുതിയ എട്ടാം വാർഡിലുൾപ്പെട്ട
ബൂത്ത് 177ൽ 700 പേർക്കാണ് സുജിത എന്യൂമറേഷൻ ഫോം നൽകി പൂരിപ്പിച്ച് ഡിജിറ്റൈസ് ചെയ്തത്.
ബൈസൺവാലി 82–ാം നമ്പർ അങ്കണവാടി വർക്കറാണ് സുജിത. അങ്കണവാടി സ്ഥിതി ചെയ്യുന്ന ബൂത്തായതിനാൽ എന്യൂമറേഷൻ ഫോം വിതരണവും മറ്റു നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതായി സുജിത പറയുന്നു.
കഴിഞ്ഞ 4നാണ് സുജിതയ്ക്ക് എന്യൂമറേഷൻ ഫോമുകൾ ലഭിച്ചത്. 19 ദിവസം കൊണ്ടു നടപടികൾ പൂർത്തിയാക്കി.
സുജിതയ്ക്കു പിന്നാലെ ദേവികുളം നിയോജക മണ്ഡലത്തിൽ മറയൂർ ബൂത്ത് നമ്പർ 5ലെ ബിഎൽഒ എം.ആർ.ലിജിമോൾ, കെഡിഎച്ച് ബൂത്ത് നമ്പർ 42ലെ ബിഎൽഒ ജോൺസൺ എന്നിവരും എസ്ഐആറിന്റെ എല്ലാ പ്രക്രിയകളും 100% ഫോമുകളും ഡിജിറ്റൈസ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

