മറയൂർ ∙ സംസ്ഥാന പാതയായ മറയൂർ– ചിന്നാർ റോഡിൽ കാട്ടാനക്കൂട്ടം വാഹനങ്ങൾ തടയുന്നത് പതിവാകുന്നു. രാപകൽ വ്യത്യാസം ഇല്ലാതെയാണ് കാട്ടാനക്കൂട്ടം പതിവായി റോഡിൽ ഇറങ്ങുന്നത്.
ഇന്നലെ രാത്രി മറയൂരിൽ നിന്നും ഉദുമൽപേട്ടയ്ക്കു പോയ ജീപ്പ് തടഞ്ഞ് നിമിഷങ്ങളോളം മൂന്ന് കാട്ടാനകൾ റോഡിൽ തന്നെ നിലയുറപ്പിക്കുകയും ചിന്നം വിളിച്ച് ഭയപ്പെടുത്തുകയും ചെയ്തു. പിന്നീട് വഴിമാറി കൊടുത്തു.
കഴിഞ്ഞ ദിവസം കൊമ്പനും കൂട്ടവും റോഡിൽ ഇറങ്ങിയത് വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
പകൽ സമയത്ത് കൊമ്പൻ നടുറോഡിൽ നിലയുറപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ച മറയൂർ ചമ്പക്കാടിനു സമീപം റോഡിന് വശത്ത് നിന്നിരുന്ന കൊമ്പന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ ഓടിച്ചു. യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

