കുമളി ∙ പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുള്ള മുല്ലയാറിലെ ജനവാസ മേഖലയിൽ വീട്ടുമുറ്റത്ത് കരടികളിറങ്ങി. മുല്ലയാർ സ്വദേശി പത്മരാഗം വീട്ടിൽ ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് 2 കരടികളെത്തിയത്.
ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. വീട്ടിൽ സ്ഥാപിച്ച് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞു.
പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് എത്തിയതാകാം എന്നാണ് വനംവകുപ്പിൻ്റെ നിഗമനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തി.
ഇവിടെ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
ഇന്ദുലേഖയുടെ സ്ഥലത്തോട് ചേർന്ന് ആലപ്പുഴ സ്വദേശിയുടെ 4 ഏക്കറോളം വരുന്ന സ്ഥലം കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവിടെ നിരവധി വന്യമൃഗങ്ങൾ തമ്പടിച്ചിട്ടുണ്ട്.
ഇക്കാര്യം ഗ്രാമസഭയിൽ ഉൾപ്പെടെ ചർച്ച ചെയ്യുകയും കാട് തെളിക്കാൻ സ്ഥലം ഉടമയ്ക്ക് നിർദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
കൂടുതൽ കരടികൾ ഈ സ്ഥലത്ത് ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

