വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. കോളൻ ക്യാൻസറിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം.
മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന് രക്തമൊഴുക്ക് തുടങ്ങിയവ കോളൻ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. വയറു വേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്റെ രോഗലക്ഷണങ്ങൾ.
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മലബന്ധം, ഇടയ്ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍ തുടങ്ങിയവ കോളൻ ക്യാൻസറിന്റെ സൂചനയാകാം. രക്തക്കുറവ് മൂലമുള്ള ക്ഷീണം, വിശപ്പിലായ്മ, തുടങ്ങിയവയും വൻകുടൽ ക്യാൻസറിന്റെ രോഗലക്ഷണങ്ങൾ.
മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീരഭാരം കുറയുന്നതും വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

