ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടയിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം മലയിൻകീഴ് സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരണപ്പെട്ടത്.
കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വേളയിലാണ് സ്ലാബ് തകർർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവം നടക്കുമ്പോൾ ആകെ നാല് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. സ്ലാബിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇവരെ ഉടൻതന്നെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

